ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; 9.76 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ട് വേഗപ്പോരിൽ രാജാവായി ക്രിസ്റ്റ്യന്‍ കോള്മാന്
ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റര്‍ വിജയിച്ചു ക്രിസ്റ്റ്യന്‍ കോള്മന്. കോള്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച സമയം ഫൈനല്‍ സമ്മാനിച്ചു. ഹീറ്റ്സില്‍ 9.98 ഉം, സെമിയിൽ 9.88 ഉം സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത കോള്മാന്, ഫൈനലില്‍ 100 മീറ്റര്‍ ദൂരം പിന്നിട്ടത് വെറും 9.76 സെക്കന്റിലായിരുന്നു.
അടുത്ത വർഷം നടക്കുന്ന ടോക്കിയോ ഒളിംപിക്സിൽ 100 മീറ്ററില്‍ ഇപ്പോഴേ ഫേവറിറ്റും ആയി. ജസ്റ്റിന് ഗാട്ലിന് ഫൈനലില്‍ 9.89 സെക്കന്റിൽ കോള്മാന് തൊട്ട് പിന്നിലെത്തി. പരിക്കുകള്‍ വേട്ടയാടിയ വര്‍ഷങ്ങള്‍ മറക്കാന്‍ ആന്ദ്രേ ഡി ഗ്രാസിന് തിളക്കമേറെയുള്ള വെങ്കലവും ലഭിച്ചു.