നെയ്മറിന്റെ ഗോളില്‍ മൂന്നാം തവണയും പി എസ് ജിക്ക് വിജയം
ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ നെയ്മറുടെ കരുത്തിൽ പി എസ് ജിക്ക് വിജയം. ബോര്‍ഡക്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പി എസ് ജി തോൽപ്പിച്ചത്. ഇത് മൂന്നാം തവണയാണ് പി എസ് ജി നെയ്മറുടെ മികവിൽ ജയിക്കുന്നത്. ജയത്തോടെ പി എസ് ജി ലീഗിൽ ഒന്നാമതെത്തി. മൽസരത്തിൽ പി എസ് ജി മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ ഒന്നാം പകുതിയിൽ ബോര്ഡക്സിൻറെ പ്രതിരോധം പിഎസ് ജിക്ക് മറികടക്കാൻ ആയില്ല.പലതവണ ഗോൾമുഖത്ത് എത്തിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല.
രണ്ടാം പകുതിയിൽ എഴുപതാം മിനിറ്റിലാണ് പി എസ് ജിക്ക് വേണ്ടി നെയ്മർ ഗോൾ നേടിയത്. എമ്ബപ്പെയുടെ പാസിൽ നിന്നാണ് നെയ്മർ ഗോൾ നേടിയത്. ജയത്തോടെ പി എസ് ജിക്ക് ലീഗിൽ പതിനെട്ട് പോയിന്റ് ആയി. പരിക്ക് മാറി എമ്ബപ്പെകൂടി ടീമിൽ എത്തിയതോടെ പി എസ് ജി വീണ്ടും ശക്തമായി.