Cricket Top News

വിജയ് ഹസാരെ ട്രോഫി: കേരളത്തിന് രണ്ടാം തോൽവി

September 29, 2019

author:

വിജയ് ഹസാരെ ട്രോഫി: കേരളത്തിന് രണ്ടാം തോൽവി

ഇന്നലെ നടന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മൽസരത്തിൽ കേരളത്തിന് 60 റൺസ് തോൽവി. കര്‍ണാടകയാണ് കേരളത്തെ തോൽപ്പിച്ചത്. കേരളത്തിൻറെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത കർണാടക 294 റൺസിന് ഓൾഔട്ടായി. മറുപടി ബിബാറ്റിങിനിറങ്ങിയ ഇന്ത്യ 46.4 ഓവറിൽ 234 റൺസിന് ഓൾഔട്ടായി. കർണാടക താരം രാഹുൽ 131 റൺസ് നേടി. രാഹുലിൻറെ തകർപ്പൻ ഇന്നിങ്സിൽ ആണ് കർണാടകം 294 റൺസ് നേടിയത്.

ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാഹുലിന്റെയും, ക്യാപ്റ്റന്‍ മനീഷ് പണ്ടേ(50), ശ്രേയസ് ഗോപാല്‍ (31) എന്നിവരുടെ ബാറ്റിങ് മികവിലാണ് കർണാടക 294 റൺസ് നേടിയത്. കേരളത്തിന് വേണ്ടി  ബേസില്‍ തമ്ബിയും ആസിഫും മൂന്ന് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കം തന്നെ പിഴച്ചു. സ്‌കോർ ബോർഡിൽ നാല് റൺസ് ആയപ്പഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ സഞ്ജു സാംസണും(67), വിഷ്‌ണുവും ചേർന്ന തകർപ്പൻ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ഇരുവരും ചേർന്ന്  107  റൺസാണ് നേടിയത്. വിഷ്ണു 123 പന്തിൽ നിന്ന് 104 റൺസ് നേടി. എന്നാൽ ഇവർ രണ്ട് പേരും പുറത്തായതോടെ കേരളം തകരാൻ തുടങ്ങി. ഇത്തവണയും ഉത്തപ്പ നിരാശയാണ് സമ്മാനിച്ചത്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ച കേരളത്തിന് രണ്ടാം മൽസരത്തിൽ സൗരാഷ്ട്രയോടാണ് തോറ്റത്.

Leave a comment