Top News

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മാരത്തോണില്‍ സ്വര്‍ണം നേടി കെനിയ

September 28, 2019

author:

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മാരത്തോണില്‍ സ്വര്‍ണം നേടി കെനിയ

ദോഹ: ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മാരത്തോണില്‍ സ്വര്‍ണം നേടി കെനിയ സൂപ്പർ താരം റുത്ത് ഷെപന്‍ഗറ്റിച്ച്. 2 മണിക്കൂറും 32 മിനിറ്റും 43 സെക്കന്റുമെടുത്താണ് താരം ഫിനിഷിങ് ലൈന്‍ തൊട്ടത്. മത്സരം ആരംഭിക്കുമ്പോള്‍ 68 പേരാണ് സ്റ്റാര്‍ട്ടിങ് ലൈനിലുണ്ടായതെങ്കിലും 28 പേര്‍ക്ക് ഫിനിഷ് ചെയ്യാനായില്ല. ദോഹയിലെ കടുത്ത ചൂടും ഹുമിഡിറ്റിയും കളിക്കാരെ തളർത്തികളഞ്ഞു. ഈ സാഹചര്യത്തില്‍ മത്സരം ജയിക്കുന്നവര്‍ ഹീറോയാണെന്നാണ് ഇസ്രായേലിന്റെ ലോന സാല്‍പീറ്റര്‍ പറയുന്നത്.

മത്സരം ആരംഭിച്ചു കഴിഞ്ഞപ്പോൾ എങ്ങിനെ എങ്കിലും ഓടി അവസാനിപ്പിക്കണം എന്നായിരുന്നു ലക്ഷ്യമെന്നാണ് അമേരിക്കന്‍ താരം റോബെര്‍ട്ട ഗോര്‍ണര്‍ പറഞ്ഞത്. ചൂടുകുറഞ്ഞ സമയമായതുകൊണ്ടാണ് അര്‍ധരാത്രി മാരത്തോണിന് സമയം കണ്ടെത്തിയത്. മത്സരത്തില്‍ പങ്കെടുത്തവരെല്ലാം കാലാവസ്ഥയെക്കുറിച്ച് പരാതിപ്പെട്ടു.

Leave a comment