Top News

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്ക് ഇന്ന് പ്രതീക്ഷയുടെ ദിനം

September 28, 2019

author:

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്ക് ഇന്ന് പ്രതീക്ഷയുടെ ദിനം

ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ന് ഇന്ത്യക്ക് വാൻ പ്രതീക്ഷകളുടെ ദിനം. ഇന്ന് നടക്കുന്ന 400 മീറ്റർ ഹർഡിൽസിൽ ഫൈനൽ ലക്ഷ്യമിട്ട് മലയാളിതാരം എം പി ജാബിർ ഇന്നിറങ്ങും. രാത്രി എട്ടരയ്‌ക്കാണ് സെമിഫൈനൽ നടക്കുക. ഹീറ്റ്സിൽ 49.62 സെക്കൻഡിൽ മൂന്നാം സ്ഥാനത്തെത്തിയാണ് ജാബിർ സെമിയിലെത്തിയത്. അതെ സമയം, 27 താരങ്ങൾ മത്സരിച്ച യോഗ്യതാ റൗണ്ടിൽ ലോംഗ്‌ജംപിൽ മലയാളി താരം എം ശ്രീശങ്കറിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന 400 മീറ്റർ മിക്‌സഡ് റിലേ ഹീറ്റ്സ് ഇന്ന് നടക്കും. 16 ടീമുകൾ മത്സരിക്കുന്ന റിലേയിൽ ഇന്ത്യ അഞ്ചാം റാങ്കുകാരാണ്. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വി കെ വിസ്‌മയ, ജിസ്‌ന മാത്യു എന്നിവർ ഉൾപ്പെട്ടതാണ് റിലേ ടീം. രാത്രി പത്തരയ്‌ക്കാണ് ഹീറ്റ്സ് തുടങ്ങുക.

Leave a comment