അണ്ടര്‍ 18 സാഫ് കപ്പ്: ഇന്ത്യൻ താരങ്ങൾ ഫൈനലില്‍ പ്രവേശിച്ചു
കാഠ്മണ്ഡു: അണ്ടര്‍ 18 സാഫ് കപ്പ് ഫുട്ബോളിൽ ഫൈനലിൽ പ്രവേശിച്ച് ടീം ഇന്ത്യ. ഇന്നലെ കാഠ്മണ്ഡു എപിഎഫ് സ്റ്റേഡിയത്തില്‍ നടന്ന സെമി മത്സരത്തിൽ മാലിദ്വീപിനെതിരെ എതിരില്ലാത്ത നാല് ഗോളുകള്‍ നേടിയാണ് ഫൈനലില്‍ പ്രവേശിച്ചത്.
ഫ്ലോയ്ഡ് പിന്റോയുടെ പരിശീലത്തിൽ ജിതേന്ദ്ര സിംഗ് ക്യാപ്റ്റനായ ടീം ഇന്ത്യ പൂര്‍ണ മേധാവിത്വത്തോടെയാണ് മത്സരം കൈക്കലാക്കിയത്. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യ 2015ലും ബംഗ്ലാദേശ് 2017ലും റണ്ണേഴ്സ് അപ്പായിരുന്നു. ആദ്യ സെമിയില്‍ ഭൂട്ടാനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ബംഗ്ലാദേശ് ഫൈനലിലേക്ക് യോഗ്യത നേടിയത്.






































