Cricket Top News

പാകിസ്ഥാൻ ശ്രീലങ്ക രണ്ടാം മത്സരത്തിൻറെ തീയതി മാറ്റി

September 28, 2019

author:

പാകിസ്ഥാൻ ശ്രീലങ്ക രണ്ടാം മത്സരത്തിൻറെ തീയതി മാറ്റി

ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പാകിസ്ഥാനിൽ ഒരു ക്രിക്കറ്റ് പര്യടനം നടക്കുന്നത്. പല പ്രശ്നങ്ങൾക്ക് ശേഷമാണ് ശ്രീലങ്ക പാകിസ്ഥാനിൽ പര്യടനത്തിന് എത്തിയത്. സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി മുൻനിര താരങ്ങളിൽ പലരും മൽസരത്തിൽ പങ്കെടുക്കുന്നില്ല. എന്നാൽ മറ്റ് താരങ്ങളുമായി എത്തിയ ശ്രീലങ്കയ്ക്ക് കനത്ത സുരക്ഷാ ഒരുക്കിയാണ് പാകിസ്ഥാൻ ആദ്യ മത്സരം ഒരുക്കിയത്. എന്നാൽ ആദ്യ മത്സരം മഴ കൊണ്ടുപോയത് പാകിസ്ഥാൻ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ നിരാശ ആണ് സമ്മാനിച്ചത്.

അതിനാൽ രണ്ടാം ഏകദിനത്തിൻറെ തീയതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. കറാച്ചിയിലെ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഏകദിന മൽസരങ്ങൾ നടക്കുന്നത്. ഇന്നലെ പെയ്ത ശക്തമായ മഴ കാരണം ഗ്രൗണ്ടിൽ വെള്ളം നിറഞ്ഞ് നിൽക്കുകയാണ്. ഇത് നീക്കുന്നതിന് സമയം ആവശ്യമായതിനാലാണ് രണ്ടാം ഏകദിനത്തിൻറെ തീയതി മാറ്റിയത്. നാളെ നടത്താനിരുന്ന ഏകദിനം സെപ്റ്റംബർ മുപ്പത്തിലേക്ക് മാറ്റി.ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും ഈ തീരുമാനം അംഗീകരിച്ചു.

Leave a comment