പട്ന പൈറേറ്റ്സിനെ മലർത്തിയടിച്ച് ദബാംഗ് ദില്ലി കെ.സി. പ്രൊ കബഡിയിൽ ഒന്നാമതെത്തി
ദബാംഗ് ദില്ലി കെ.സി. ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച പട്ന പൈറേറ്റ്സിനെതിരെ 43-39ന് ജയിച്ച് വിവോ പ്രോ കബഡി സീസൺ 7ൽ ഒന്നാം സ്ഥാനത്തെത്തി. ദില്ലി താരം നവീൻ കുമാർ തുടർച്ചയായ 16-ാമത്തെ സൂപ്പർ 10 നേടി.പട്ന താരം പ്രദീപ് നർവാളിന്റെ 19 റെയ്ഡ് പോയിന്റുകൾ വെറുതെയായി.ആദ്യ ഏഴ് മിനിറ്റിൽ ദില്ലി ഒരു പോയിന്റിന്റെ ലീഡ് നേടി.പട്ന മികച്ച മൽസരം കാഴ്ചവെച്ചതോടെ സ്കോറുകൾ സമാസമം ആയി. രണ്ട് ടീമുകളും മത്സരിച്ചാണ് പോയിന്റുകൾ നേടിയത്. ഒന്നാം പകുതി അവസാനിച്ചപ്പോൾ 13-13 എന്ന സ്കോറാണ് രണ്ട് ടീമുകളും നേടിയത്.

രണ്ടാം പകുതിയിൽ പ്രദീപിൻറെ തകർപ്പൻ ടാക്ക്ലിങ്ങിൽ ദില്ലി പോയിന്റുകൾ നേടാൻ തുടങ്ങി. രണ്ട് തവണ ദില്ലി പട്നയെ പുറത്താക്കി.രണ്ടാം പകുതി ആദ്യം മുതൽ തകർപ്പൻ പ്രകടനം ആണ് ദില്ലി മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ രണ്ട് തവണ ഓൾഔട്ടായതിന് ശേഷം പട്ന തിരിച്ചുവരവ് നടത്താൻ ശ്രമിച്ചെങ്കിലും രണ്ടാം പകുതിയിലെ ലീഡ് അവർക്ക് വിനയായി.ജയത്തോടെ 14 വിജയങ്ങളുമായി ദില്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.