ഇന്ന് ബ്രണ്ടൻ മക്കല്ലം ജന്മദിനം
ഏറ്റവും വേഗമേറിയ ടെസ്റ്റ് സെഞ്ച്വറി നേടിയ ക്രിക്കറ്റ് താരമാണ് ബ്രണ്ടൻ മക്കല്ലം. ഒരു വിക്കറ്റ് കീപ്പർ – ബാറ്റ്സ്മാനാണ്.1981 സെപ്റ്റംബർ 27ന് ആണ് മക്കല്ലം ജനിച്ചത്. ട്വന്റി 20യിൽ 2 സെഞ്ച്വറികൾ നേടിയ ഒരേയൊരു കളിക്കാരനുമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേർസ് താരമായി അരങ്ങേറിയ ആദ്യ മൽസരത്തിൽ തകർപ്പൻ ഇന്നിങ്സ് കാഴ്ചവെച്ച താരമാണ് മക്കല്ലം. കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ബ്രണ്ടൻ മക്കല്ലത്തിന്റെ സഹോദരൻ നഥാൻ മക്കല്ലവും ന്യൂസിലാൻഡിലെ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്. 2016 ഫെബ്രുവരി 24ന് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും മക്കല്ലം വിരമിച്ചു. കാനഡയിലെ ഗ്ലോബല് ട്വന്റി 20 ലീഗിന് ശേഷം താരം ആഭ്യന്തര കളികളിൽ നിന്ന് വിരമിക്കും.
വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെക്കുന്നതിൽ എന്നും മുൻപന്തിയിൽ ഉള്ള താരമാണ് മക്കല്ലം. ന്യൂസിലൻഡിന് വേണ്ടി 101 ടെസ്റ്റുകളും, 260 ഏകദിനങ്ങളും, 71 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 20 വർഷത്തെ പ്രൊഫഷണൽ കരിയറിൽ താൻ നേടിയ നേട്ടങ്ങളിൽ അഭിമാനിക്കുന്നതായി മക്കല്ലം വിരമിക്കുന്ന സമയത്ത് പറഞ്ഞിരുന്നു . ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ട്രിപ്പിൾ സെഞ്ചുറി നേടുന്ന ന്യൂസിലൻഡ് താരം എന്ന ബഹുമതി ബ്രണ്ടൻ മക്കല്ലത്തിന് സ്വന്തമാണ്. 2014 ഫെബ്രുവരിയിൽ ഇന്ത്യക്കെതിരെ വെല്ലിങ്ടണിൽ വെച്ചായിരുന്നു മക്കല്ലത്തിന്റെ ഈ നേട്ടം






































