9 ടീമുകളുമായി ടി10 ലീഗ് നവംബര്‍ 14ന് ആരംഭിക്കും
പത്ത് ഓവർ ക്രിക്കറ്റ് മൽത്സരമായ ടി10 ലീഗ് നവംബർ 14ന് ആരംഭിക്കും. ടി10 ലീഗിൻറെ മൂന്നാം പതിപ്പാണ് നവംബറിൽ ആരംഭിക്കുനന്ത്. 9 ടീമുകൾ ആണ് ലീഗിൽ മത്സരിക്കുനന്ത്. 2017 ൽ ടി 10 സ്പോർട്സ് മാനേജ്മെന്റ് ആണ് ടി10 ലീഗ് ആരംഭിച്ചത്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ലീഗിന് അംഗീകാരം നൽകി. അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച ആദ്യത്തെ പത്ത് ഓവർ ലീഗാണിത്.ടി 10 ലീഗിന്റെ ചെയർമാൻ ഷാജി ഉൽ മുൽക്കാണ് ലീഗ് സ്ഥാപിച്ചത്. 2018 ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ലീഗിന് അനുമതി നൽകുകയും ചെയ്തു.
ഇത്തവണ പുതുതായി രണ്ട് ടീമുകള്‍ ലീഗിൽ പങ്കെടുക്കുന്നുണ്ട്. റാഷിദ് ഖാന്, ഓയിന്‍ മോര്ഗന്, ഷഹീദ് അഫ്രീദി, ഷെയിന്‍ വാട്സണ് എന്നിവർ ഇത്തവണ ടി10 ലീഗിൽ മത്സരിക്കുന്നുണ്ട്. അബുദാബിയിലെ സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആണ് ആദ്യ മൽസരം നടക്കുന്നത്.






































