Foot Ball Top News

വനിത ചാമ്ബ്യന്‍സ് ലീഗിൽ ബാഴ്സലോണ പ്രീക്വാര്‍ട്ടറില്‍

September 26, 2019

author:

വനിത ചാമ്ബ്യന്‍സ് ലീഗിൽ ബാഴ്സലോണ പ്രീക്വാര്‍ട്ടറില്‍

വനിത ചാമ്ബ്യന്‍സ് ലീഗിൽ ഇന്നലെ നടന്ന മൽസരത്തിൽ ബാഴ്‌സലോണ  യുവന്റസിനെ തോൽപ്പിച്ചു. രണ്ടാം പാദ മൽസരത്തിലും ബാഴ്‌സലോണ ജയിച്ചതോടെ അവർ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സലോണ  യുവന്റസിനെ പരാജയപ്പെടുത്തിയത്. ആദ്യ പാദത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബാഴ്‌സലോണയുടെ വിജയം.

അലക്സിയയും, വാന്‍ഡെര്‍ ഗ്രാറ്റുമാണ് ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഗോളുകൾ നേടിയത്.ഇന്നലെ രണ്ട് ഗോളുകൾ കൂടി നേടിയതോടെ 4-1 എന്ന ഗോളിനാണ് ബാഴ്‌സ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. അലക്സിയ ആണ് യുവന്റസിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്.

Leave a comment