കൊറിയ ഓപ്പൺ ബാഡ്മിന്റൺ; ആദ്യ റൗണ്ടിൽ തോറ്റ് സിന്ധു
ഇഞ്ചിയോണ്‍: കൊറിയ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിൽ ആദ്യ റൗണ്ടിൽ തന്നെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി വനിതാ കായികതാരം പി വി സിന്ധു പുറത്തേക്ക്. അമേരിക്കന്‍ താരം ബെയ്‌വന്‍ സാങ്ങിനെതിരെയാണ് സിന്ധു സ്‌കോര്‍ 21-7, 22-24, 15-21 ൽ തോറ്റത്.
രണ്ടാം സെറ്റില്‍ മാച്ച് പോയന്റ് ലഭിച്ചശേഷമായിരുന്നു സിന്ധു പരാജയപ്പെട്ടത്. രണ്ടാം സെറ്റില്‍ തോല്‍വി മുഖാമുഖം കണ്ട അമേരിക്കന്‍ താരം ആഞ്ഞടയ്ക്കുകയും മൂന്നാം സെറ്റും സ്വന്തമാക്കി രണ്ടാം റൗണ്ടില്‍ കടക്കുകയും ചെയ്തു. ചൈന ഓപ്പണിലും സിന്ധു അനാവശ്യ പിഴവുകളിലൂടെയാണ് തോല്‍വി ചോദിച്ചുവാങ്ങിയത്.






































