യുവേഫാ ചാമ്പ്യന്‍സ് ലീഗ്; 2021ലെ ഫൈനൽ മത്സരങ്ങൾ നടക്കുന്നത് മൂന്ന് വേദികളിൽ
ലണ്ടന്‍: 2021ൽ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരങ്ങളുടെ വേദി പ്രഖ്യാപിച്ചു. യൂറോപ്പാ കോണ്‍ഫെറന്‍സ് ലീഗ് എന്നാണ് പുതിയ രീതി അറിയപ്പെടുക. മത്സരങ്ങൾ മൂന്ന് തലത്തില്‍ നടത്താനും കൂടുതല്‍ ക്ലബ്ബുകളെ ഉള്‍പ്പെടുത്താനുമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള മൂന്ന് ഫൈനൽ മത്സരങ്ങൾ നടക്കുന്ന വേദിയും യുവേഫ പ്രഖ്യാപിച്ചു.
റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, ജര്‍മനിയിലെ മ്യൂണിക്ക്, ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയങ്ങളിലാണ് ഫൈനലുകള്‍ ഫൈനൽ മത്സരങ്ങൾ നടക്കുക. കഴിഞ്ഞ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയായ ഇവിടെ 2020ൽ യൂറോ കപ്പും അരങ്ങേറും. 2012ല്‍ ചെല്‍സി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ വേദിയാണ് മ്യൂണിക്കിലെ സ്റ്റേഡിയം.






































