Foot Ball Top News

ലാ ലിഗയിലെ വിജയ ട്രാക്കിലേക്ക് ബാഴ്‌സലോണ മടങ്ങിയെത്തി

September 25, 2019

author:

ലാ ലിഗയിലെ വിജയ ട്രാക്കിലേക്ക് ബാഴ്‌സലോണ മടങ്ങിയെത്തി

ലാലിഗയിൽ ഇന്ന് നടന്ന മത്സരത്തിൽ ബാഴ്‌സലോണ വിയ്യറയലിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സലോണ തോൽപ്പിച്ചത്. ജയത്തിലും ബാഴ്‌സലോണക്ക് ഒരു തിരിച്ചടിയും നേരിട്ടു, സൂപ്പർ താരം മെസ്സിക്ക് മൽസരത്തിൽ പരിക്കേറ്റത് ടീമിൽ ആശങ്ക ഉണർത്തുന്നുണ്ട്. മൽസരത്തിൽ ആദ്യ പകുതിയിലാണ് മെസ്സിക്ക് പരിക്ക് പറ്റിയത്. മൽസരത്തിൽ മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.  ഗ്രീസ്മനും ആര്‍തറുമാണ് ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. വിയ്യറയലിന് വേണ്ടി കാസോളയാണ് ഗോൾ നേടിയത്.

ബാഴ്‌സയുടെ രണ്ട് ഗോളുകളും മികച്ചതായിരുന്നു. ആദ്യ പകുതിയിൽ തകർപ്പൻ പ്രകടനം നടത്തി ബാഴ്‌സ ഗ്രൗണ്ടിൽ നിറഞ്ഞു നിന്നെകിൽ രണ്ടാം പകുതിയിൽ വിയ്യറയലാണ് മുന്നിട്ട് നിന്നത്. മൽസരം തുടങ്ങി നാലാം മിനിറ്റിൽ ബാഴ്‌സലോണ ആദ്യ ഗോൾ നേടി. ലയണല്‍ മെസ്സിയുടെ അസിസ്റ്റില്‍ നിന്ന് ഗ്രീസ്മാൻ ആണ് ആദ്യ ഗോൾ നേടിയത്. തകർപ്പൻ ഗോളായിരുന്നു മെസ്സിയും, ഗ്രീസ്മാനും ചേർന്ന് നേടിയത്. ഇരുവരും ചേർന്ന് നേടുന്ന ആദ്യ ഗോളായിരുന്നു അത്. 30 യാർഡ് ലോങ് റേഞ്ചറിലൂടെയാണ് ആർതർ രണ്ടാം ഗോൾ നേടിയത്. ആദ്യ പതിനഞ്ച് മിനിറ്റിൽ രണ്ട് ഗോളുകൾ നേടി ബാഴ്‌സലോണ ലീഡ് നേടി.  ജയം ഉറപ്പിച്ച ബാഴ്‌സ അലസമായി കളിക്കാൻ തുടങ്ങി. ഈ അവസരം മുതലെടുത്ത് നാൽപ്പത്തിനാലാം മിനിറ്റിൽ വിയ്യറയലിന് വേണ്ടി കാസോള ആദ്യ ഗോൾ നേടി. ആദ്യ പകുതി 2-1  എന്ന നിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ വിയ്യറയൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. നിരവധി തവണ അവർ ഗോൾമുഖത്തേക്ക് പന്തുകൾ എത്തിച്ചു. ബാഴ്‌സലോണയുടെ പ്രതിരോധത്തെ നിഷ്പ്രഭമാക്കുന്ന മൽസരമാണ് അവർ പുറത്തെടുത്തത് . എന്നാൽ ഗോൾ നേടാൻ അവര്ക്ക് കഴിഞ്ഞില്ല.

Leave a comment