ബംഗ്ലാദേശ് -അഫ്ഗാനിസ്ഥാൻ ഫൈനൽ ടി20 മൽസരം ഇന്ന്
ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ ഫൈനൽ മത്സരം ഇന്ന് നടക്കും. ആറ് മൽസരങ്ങളിൽ നിന്ന് പോയിന്റ് നിലയിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം ആറ് മണിക്കാണ് മൽസരം ആരംഭിക്കുന്നത്. നാല് കളികളിൽ മൂന്ന് മൽസരവും ജയിച്ച ബംഗ്ളദേശ് ആണ് പോയിന്റ് നിലയിൽ ഒന്നാമത്. അഫ്‌ഗാൻ നാല് കാലികളിൽ നിന്ന് രണ്ട് മൽസരം മാത്രമാണ് ജയിച്ചത്. സിംബാബ്‌വെ ഒരു മത്സരം മാത്രമാണ് ജയിച്ചത്.
ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ അഫ്ഗാനിസ്ഥാൻ പിന്നീട് മോശം പ്രകടനത്തിലൂടെ പോയിന്റ് നിലയിൽ രണ്ടാമതാകുകയായിരുന്നു. അതേസമയം തുടക്കം മോശമായിരുന്നു ബംഗ്ലാദേശ് മികച്ച ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അഫ്ഗാനിസ്ഥാനുമായി ആദ്യം ഏറ്റുമുട്ടിയപ്പോൾ പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശ് കഴിഞ്ഞ മത്സരത്തിൽ നാല് വിക്കറ്റിന് അവരെ തോൽപ്പിച്ചിരുന്നു.






































