ന്യൂസിലാന്‍ഡ്-ഇംഗ്ലണ്ട് ടെസ്റ്റ്,ടി20 പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
നവംബർ ഒന്നിന് ആരംഭിക്കുന്ന ന്യൂസിലൻഡ്, ഇംഗ്ലണ്ട് ടെസ്റ്റ്,ടി 20 പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചത്. ഡൊമിനിക് സിബ്ലെ, സാക്ക് ക്രൗലെ, സാഖിബ് മഹ്മൂദ്, മാറ്റ് പാര്‍ക്കിന്‍സണ്‍ എന്നിവരാണ് ടെസ്റ്റ് ടീമിലെ പുതുമുഖങ്ങൾ. ടെസ്റ്റ് ടീമിൽ നിന്ന് ജോണി ബെയര്‍സ്റ്റോയെയും, റോയിയേയും ഇംഗ്ലണ്ട് ഒഴിവാക്കി.ആഷസ് ടെസ്റ്റിലെ മോശം പ്രകടനം കണക്കിലെടുത്താണ് ടീമിൽ നിന്ന് ഒഴിവാക്കിയത്. ആഷസിൽ തകർപ്പൻ പ്രകടനം നടത്തിയ റോറി ടീമിൽ ഇടം നേടിയിട്ടുണ്ട്. രണ്ട് ടെസ്റ്റ് മത്സരങ്ങൾ ആണ് ഉള്ളത്. ജെയിംസ് ആന്‍ഡേഴ്സണും ഈ ടെസ്റ്റ് മൽസരത്തിൽ കളിയ്ക്കാൻ സാധിക്കില്ല. പരിക്ക് മൂലം ആഷസിൽ നിന്ന് പുറത്തായ താരം പരിക്ക് ഭേദമാകാത്തതിനാലാണ് ടീമിൽ ഇടം നേടാഞ്ഞത്. ജോസ് ബട്ട്ലർ ആണ് വിക്കറ്റ് കീപ്പർ. ജോ റൂട്ട് ആണ് ടെസ്റ്റ് ടീമിൻറെ നായകൻ. നവമ്പർ 21-ന് ആണ് ആദ്യ ടെസ്റ്റ് മൽസരം ആരംഭിക്കുന്നത്.
ഇംഗ്ലണ്ട് ടെസ്റ്റ് ടീം:
ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗലെ, സാം കറണ്‍, ജോ ഡെന്‍ലി, ജാക്ക് ലീച്ച്, സാകിബ് മഹമൂദ്, മാത്യു പാര്‍ക്കിന്‍സണ്‍, ഒല്ലി പോപ്പ്, ഡൊമിനിക് സിബ്ലി, ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്.
അഞ്ച് ടി20 മൽസരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്. നവംബർ ഒന്ന് മുതൽ പത്ത് വരെയാണ് ടി20 മൽസരങ്ങൾ നടക്കുന്നത്. ടെസ്റ്റ് മത്സരത്തിൽ നിന്ന് ഒഴിവാക്കിയെങ്കിലും ജോണി ബെയര്‍സ്റ്റോ ടി20 ടീമിൽ ഇടം നേടിയിട്ടുണ്ട്. ഓയിന്‍ മോര്‍ഗന്‍ ആണ് ടീമിൻെറ നായകൻ. സാം കറണ്‍, ടോം കറണ്‍, ജോ ഡെന്‍ലി എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്.
ഇംഗ്ലണ്ട് ടി20 ടീം ;
ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, ടോം ബാന്റണ്‍, സാം ബില്ലിംഗ്സ്, പാറ്റ് ബ്രൗണ്‍, സാം കറണ്‍, ടോം കറണ്‍, ജോ ഡെന്‍ലി, ലൂയിസ് ഗ്രിഗറി, ക്രിസ് ജോര്‍ദാന്‍, സാകിബ് മഹമൂദ്, ഡേവിഡ് മലാന്‍, മാറ്റ് പാര്‍ക്കിന്‍സണ്‍, ആദില്‍ റഷിദ്, ജെയിംസ് വിന്‍സ്






































