ചൈന ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ കരോലീന മാരിന് കിരീടം
ചൈന ഓപ്പൺ വനിത സിംഗിൾസിൽ കരോലീന മാരിന് കിരീടം. ഇന്നലെ നടന്ന ഫൈനലിൽ തായ്പേയി താരം തൈ സൂ യിങിനെയാണ് കരോലീന തോൽപ്പിച്ചത്. മൂന്ന് സീറ്റുകൾ നീണ്ട മൽസരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു കരോലീനയുടെ വിജയം. പരിക്കുകൾ മൂലം കളിക്കാതിരുന്ന താരം നീണ്ട ഇടവേളക്ക് ശേഷമാണ് കളിക്കളത്തിൽ എത്തിയത്. തിരിച്ചുവരവ് അതിഗംഭീരമാക്കിയ കരോലീന 65 മിനുടറ്റ് നീണ്ട മൽസരത്തിലാണ് വിജയം നേടിയത്.
ആദ്യ സെറ്റിൽ മോശം പ്രകടനമാണ് കരോലീന നടത്തിയത്. എന്നാൽ പിന്നീട് മികച്ച തിരിച്ചുവരവ് നടത്തിയ താരം രണ്ട് സീറ്റുകൾ വിജയിച്ച് കിരീടം സ്വന്തമാക്കുകയായിരുന്നു. തായി സു യിംഗ് തകർപ്പൻ പ്രകടനമാണ് നടത്തിയത്.