ഫ്രഞ്ച് ലീഗില്‍ നെയ്മറുടെ ഗോളിൽ പിഎസ്ജിക്ക് വിജയം
ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന പിഎസ്ജി, ലിയോൺ മൽസരത്തിൽ പിഎസ്ജിക്ക് വിജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി, ലിയോണിനെ പരാജയപ്പെടുത്തിയത്. മേളരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ നെയ്‌മർ നേടിയ ഗോളാണ് പിഎസ്‌ജിയെ വിജയത്തിലെത്തിച്ചത്. സമനിലയിൽ അവസാനിക്കും എന്ന് കരുതിയ മത്സരത്തിലാണ് നെയ്മർ വിജയ ഗോൾ നേടിയത്. ഇത് രണ്ടാം തവണയാണ് ഫ്രഞ്ച് ലീഗില്‍ നെയ്മർ വീണ്ടും രക്ഷകനാകുന്നത്. സ്റ്റ്രാസ്ബര്‍ഗിനെതിരായ മത്സരത്തിലും നെയ്മറാണ് പിഎസ്ജിയെ വിജയത്തിലെത്തിച്ചത്.
പരിക്കുകൾക്ക് ശേഷം തിരിച്ചെത്തിയ നെയ്‌മർ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ ജയത്തോടെ നിലവിലെ ചാമ്ബ്യന്മാർക്ക് മൂന്ന് പോയിന്റ് ലഭിച്ചു. കളിയുടെ ഭൂരിഭാഗവും ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. രണ്ട് ടീമുകളും പല ശ്രമങ്ങളും നടത്തിയെങ്കിലും ഗോളുകൾ നേടാൻ കഴിഞ്ഞില്ല. എമ്പത്തിയേഴാം മിനിറ്റിൽ ഡിമരിയുടെ പാസ് നെയ്‌മർ ഗോളാക്കി മാറ്റുകയായിരുന്നു. ഡി മരിയ പന്ത് നെയ്മറുടെ കാലിലേക്ക് നൽകി, കൃത്യമായ ഫോർവേഡിലൂടെ പന്ത് മാർക്കറിനു മുകളിലൂടെ വലയിലെത്തിച്ചു.