Cricket Top News

മൂന്നാം ടി20 മൽസരത്തിൽ ഇന്ത്യക്ക് 9 വിക്കറ്റ് തോൽവി

September 23, 2019

author:

മൂന്നാം ടി20 മൽസരത്തിൽ ഇന്ത്യക്ക് 9 വിക്കറ്റ് തോൽവി

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ടി20 മൽസരത്തിൽ ഇന്ത്യക്ക് തോൽവി. ബാറ്റിങ്ങിലും, ബൗളിങ്ങിലും തകർപ്പൻ പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്ക 9 വിക്കറ്റിൻറെ അനായാസ വിജയമാണ് ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്‌ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 134 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 16.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 140 റൺസ് നേടി വിജയം സ്വന്തമാക്കി. ഇത്തവണയും അർദ്ധശതകം നേടിയ ഡികോക്ക് ആണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ബാറ്റിങ്ങിൽ തകർച്ച ആദ്യം തന്നെ നേരിടേണ്ടി വന്നു. 9 റൺസ് എടുത്ത രോഹിതിനെ അവർക്ക് ആദ്യം തന്നെ നഷ്ട്ടപെട്ടു. പിന്നീട് വിക്കറ്റുകൾ ഓരോന്നായി നഷ്ട്ടപെടാൻ തുടങ്ങി. 36 റൺസ് എടുത്ത ധവാൻ ആണ് ടോപ് സ്‌കോറർ. കൊഹ്‌ലിയുടെ ഭാഗ്യ ഗ്രൗണ്ട് ആയ ചിന്നസ്വാമിയിൽ താരം 9 റൺസ് മാത്രമാണ് നേടിയത്. ​ ​ഋ​ഷ​ഭ് ​പ​ന്ത് ​(19​),​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​ ​(19​),​ ​ഹാ​ര്‍​ദി​ക് ​പാ​ണ്ഡ്യ​ ​(14​) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റസ്മാൻമാർ.​ ​റ​ബാ​ദ​ മൂന്നും,  ​ഫോ​ര്‍​ച്യൂ​ണ്‍,​ ​ബ്യൂ​റ​ന്‍​ ​ഹെ​ന്‍​ഡ്രി​ക്സ് ​എ​ന്നി​വ​ര്‍​ രണ്ടും വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക മികച്ച ബാറ്റിങ് ആണ് കാഴ്ചവെച്ചത്. .​ 28​ ​റ​ണ്‍​​​സെ​ടു​ത്ത​ ​റീ​സ​ ​ഹെ​ന്‍​ട്രി​​​ക്സി​​​ൻറെ വിക്കറ്റ് ആണ് അവർക്ക് നഷ്ട്ടമായത്. ആദ്യ വിക്കറ്റിൽ ഡികോക്ക് റീസയോടപ്പം 76 റൺസ് നേടി. രണ്ടാം വിക്കറ്റിൽ ​ബൗ​മ​യോടൊപ്പം 64 റൺസും നേടി അനായാസ വിജയം സ്വന്തമാക്കി. രണ്ടാം ടി20യിലും അർദ്ധശതകം നേടിയ ഡികോക്ക് രണ്ടാം മൽസരത്തിലും തകർപ്പൻ പ്രകടനമാണ് നടത്തിയത്. 79 റൺസാണ് താരം നേടിയത്. മൂന്ന് മൽസരങ്ങൾ ഉള്ള പരമ്പരയിൽ രണ്ട് ടീമുകളും ഓരോ വിജയം നേടി പരമ്പര സമനിലയിൽ അവസാനിച്ചു.

Leave a comment