Cricket Top News

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മൽസരം ഇന്ന് നടക്കും

September 22, 2019

author:

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മൽസരം ഇന്ന് നടക്കും

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ടി20 മൽസരം ഇന്ന് രാത്രി ഏഴ് മണിക്ക് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം ടി20 മൽസരത്തിൽ സമഗ്രമായ ഏഴ് വിക്കറ്റ് വിജയം ഇന്ത്യ നേടിയിരുന്നു. ബൗളർമാരും കോഹ്ലി മാസ്റ്റർക്ലാസും ചേർന്നാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.

മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ മഴ കളിക്കാൻ സാധ്യതയുണ്ട്. ആദ്യ ടി20 മൽസരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മൂന്നാം മൽസരത്തിൽ കാര്യമായ മാറ്റങ്ങൾ രണ്ട് ടീമിലും ഉണ്ടാകാൻ സാധ്യതയില്ല. മോശം ഫോം തുടരുന്ന ഋഷഭ് പന്ത് ഇന്നും കളിക്കാൻ ആണ് സാധ്യത. രണ്ടാം മൽസരം തോറ്റ സാഹചര്യത്തിൽ മൂന്നാം ടി20 ജയിച്ച് പരമ്പര സമനിലയിൽ എത്തിക്കാൻ ആകും ദക്ഷിണാഫ്രിക്ക ശ്രമിക്കുക.രണ്ടാം മൽസരത്തിൽ 72 റൺസ് നേടിയ കോഹിലി ഇന്ന് തൻറെ ഇഷ്ട മൈതാനത്ത് തകർപ്പൻ പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a comment