Cricket Top News

ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ ടി20: അഫ്ഗാനിസ്ഥാന് ബാറ്റിങ്

September 21, 2019

author:

ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ ടി20: അഫ്ഗാനിസ്ഥാന് ബാറ്റിങ്

ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ ആറാം  മൽസരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുത്തു. ട്രൈ സീരിസിലെ ഫൈനലിന് മുമ്പുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. ഫൈനലിലും ബംഗ്ലാദേശും, അഫ്ഗാനിസ്ഥാനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഏഴ് മത്സരങ്ങൾ ഉള്ള പരമ്പരയിൽ മൂന്ന് കളികളിൽ രണ്ട് കളികൾ വീതം ജയിച്ച അഫ്ഗാനും, ബംഗ്ലാദേശുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. സിംബാബ്‌വെ  ഒരു മത്സരം മാത്രമാണ് ജയിച്ചത്.

ഇന്ന് ഇന്ത്യൻ സമയം ആറ് മണിക്ക് മത്സരം ആരംഭിക്കും. ഈ സീരിസിൽ മികച്ച പ്രകടനമാണ് അഫ്ഗാനിസ്ഥാൻ നടത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിലും അവർ മികച്ച പ്രകടനമാണ് നടത്തിയത്.  അഫ്ഗാനിസ്ഥാനുമായി ആദ്യം ഏറ്റുമുട്ടിയപ്പോൾ പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശിന് ഇന്നത്തെ മത്സരം ഒരു പകരം വീട്ടൽ കൂടിയാണ്.

അഫ്ഗാനിസ്ഥാൻ : റഹ്മാനുള്ള ഗുർബാസ്, ഹസ്രത്തുല്ല സസായ്, ഷഫിക്കുല്ല ഷാഫിക്, നജിബുള്ള സദ്രാൻ, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ്, റാഷിദ് ഖാൻ, അസ്ഗർ അഫ്ഗാൻ, കരീം ജനത്ത്, നവീൻ-ഉൽ-ഹഖ്, മുജീബ് ഉർ റഹ്മാൻ.

അഫ്ഗാനിസ്ഥാൻ: നജ്മുൽ ഹുസൈൻ ഷാന്റോ, ലിറ്റൺ ദാസ്, ഷാകിബ് അൽ ഹസൻ, മുഷ്ഫിക്കർ റഹിം, മഹ്മൂദുള്ള, അഫിഫ് ഹുസൈൻ, സബ്ബീർ റഹ്മാൻ, മൊസദ്ദെക് ഹുസൈൻ, മുഹമ്മദ് സൈഫുദ്ദീൻ, ഷാഫിയുൽ ഇസ്ലാം, മുസ്തഫിസുർ റഹ്മാൻ.

Leave a comment