ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ മോയിന്‍ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അവധി എടുക്കുന്നു
ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ മോയിന്‍ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് നീണ്ട ഇടവേള എടുക്കുന്നു. ഇത്തവണ അലിക്ക് കേന്ദ്ര കരാര്‍ നഷ്ടമായിരുന്നു. വൈറ്റ് ബോള്‍ കരാര്‍ മാത്രമാണ് ഇംഗ്ലണ്ട് മോയിന്‍ അലിക്ക് നല്‍കിയത്. ഇംഗ്ളണ്ടിന്റെ മൂന്ന് ഫോർമാറ്റിലും കളിച്ചിരുന്ന താരത്തിന് ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. ആഷസ് ടെസ്റ്റിൽ ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാൻ കഴിഞ്ഞത്. ആദ്യ ടെസ്റ്റിൽ മോശം പ്രകടനമാണ് ബാറ്റിങ്ങിലും, ബൗളിങ്ങിലും മൊയീൻ അലി കാഴ്ചവെച്ചത്. ഇതെല്ലം കണക്കിലെടുത്താകാം അലി നീണ്ട ഇടവേളയെടുക്കുന്നത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ആഷ്ലി ഗൈല്‍സ് ആണ് ഇന്നലെ ഇക്കാര്യം വെളിപ്പെടുത്തിയത്. അവധി എടുത്തതിനാൽ ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റ് മൽസരം മൊയീൻ അലിക്ക് നഷ്ട്ടമാകും. ടെസ്റ്റിൽ നിന്ന് അൽപ്പം അകന്നുപോകുക മാത്രമാണ് ചെയ്യുന്നതെന്ന് മൊയീൻ അലി പറഞ്ഞു. ഇടവേളക്ക് ശേഷം തരാം തിരിച്ചെത്തുമെന്ന് ആഷ്ലി ഗൈല്‍സ് പറഞ്ഞു.






































