Cricket Top News

ട്രൈ സീരീസിൽ സിംബാബ്‌വെയ്ക്ക് ആദ്യ ജയം

September 21, 2019

author:

ട്രൈ സീരീസിൽ സിംബാബ്‌വെയ്ക്ക് ആദ്യ ജയം

ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ അഞ്ചാം  മൽസരത്തിൽ അഫ്ഗാനിസ്ഥാനെതിരെ സിംബാബ്‌വെയ്ക്ക് ജയം. ട്രൈ സീരിസിലെ ആദ്യ ജയമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്. ഏഴ് വിക്കറ്റിൻറെ തകർപ്പൻ ജയം ആണ് സിംബാബ്‌വെണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്‌ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 155 റൺസ് നേടി. 156 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 19.3 ഓവറിൽ വിജയം സ്വന്തമാക്കി.

ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ മികച്ച തുടക്കമാണ് അഫ്ഗാന് ലഭിച്ചത്. റഹ്മാനുള്ള ഗുർബാസ്, ഹസറത്തുള്ള എന്നിവർ ഒന്നാം വിക്കറ്റിൽ മികച്ച ബാറ്റിങ് കാഴ്ചവെച്ചു. ഇവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 81 റൺസ് നേടി.  റഹ്മാനുള്ള ഗുർബാസ്  61 റൺസ് നേടി.  എന്നാൽ 81/1 എന്ന ശക്തമായ നിലയിൽ ആയിരുന്നു അഫ്ഗാന് പിന്നീട് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ട്ടമായി. സിംബാബ്‌വെയുടെ ക്രിസ്‌ ആണ് അഫ്ഗാൻറെ നാശത്തിന് കാരണമായത്. ക്രിസ് നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ മികച്ച ബാറ്റിങ് ആണ് കഴിച്ചവെച്ചത്. സിംബാബ്‌വെ ക്യാപ്റ്റൻ ഹാമിൽട്ടൺ 71 റൺസ് നേടി. രണ്ടാം വിക്കറ്റിൽ ഹാമിൽട്ടണും, റെജിസും ചേർന്ന് 70 റൺസ് നേടി. ഇവരുടെ ബാറ്റിങ് മികവിലാണ് സിംബാബ്‌വെ ട്രൈ സീരിസിലെ ആദ്യ ജയം സ്വന്തമാക്കിയത്.
 

Leave a comment