Top News

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ആദ്യ റൗണ്ടിൽ സുശീല്‍ കുമാർ പരാജയപ്പെട്ടു

September 20, 2019

author:

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ആദ്യ റൗണ്ടിൽ സുശീല്‍ കുമാർ പരാജയപ്പെട്ടു

ബുഡാപെസ്റ്റ്: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇന്ന് നിരാശയുടെ ദിനമാണ്. ഒളിംപിക്സ് മെഡല്‍ ജേതാവും ഇന്ത്യന്‍ പ്രതീക്ഷയുമായിരുന്ന സുശീല്‍ കുമാര്‍ ആദ്യ റൗണ്ടില്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ടു. 74 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച സുശീല്‍ അസര്‍ബൈജാന്റെ കാഡ്ഷിമുറാദ് ഗാദ്ഷിയേവിനെതിരെ മുന്‍തൂക്കം നേടിയശേഷമാണ് 9-11ന് പുറത്തായത്.

അതേസമയം 92 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ പര്‍വീണ്‍ റാണ കൊറിയയുടെ ചാംഗ്ജെ സ്യൂവിനെ ഏകപക്ഷീയമായി(12-1) ഇടിച്ചിട്ട് രണ്ടാം റൗണ്ടിലെത്തി. ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടെങ്കിലും രണ്ട് ഒളിംപിക് മെഡലുകള്‍ നേടിയിട്ടുള്ള സുശീലിന് ഇനിയും പ്രതീക്ഷക്ക് വകയുണ്ട്.

Leave a comment