Top News

ഓണം തകർത്ത് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍; വൈറലായി ചിത്രങ്ങൾ

September 20, 2019

author:

ഓണം തകർത്ത് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍; വൈറലായി ചിത്രങ്ങൾ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്നതിന് മുൻപേ യുഎഇയിലേക്ക് പ്രീ സീസൺ മത്സരങ്ങൾക്കായി പോയ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മത്സരം ഉപേക്ഷിച്ച് തിരിച്ചെത്തി. നാട്ടിലെത്തിയ മഞ്ഞപ്പടയ്ക്ക് പൊന്നോണവിരുന്നൊരുക്കി ടീം മാനേജ്മെന്റ്. ഓണ നാളിൽ വടംവലി മത്സരവും ഓണസദ്യയുമെല്ലാം വിദേശ താരങ്ങൾ അടക്കമുള്ളവർക്ക് പുത്തൻ അനുഭൂതി പകർന്നു. ബ്ലാസ്റ്റേഴ്‌സ് ഓണാഘോഷചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഓണാഘോഷങ്ങൾ കഴിഞ്ഞ് വീണ്ടും മൈതാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നമ്മുടെ ഇഷ്ട്ട താരങ്ങൾ. കൊച്ചിയില്‍ പരിശീലനം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് ടീം. ഒക്ടോബർ 20 ആരംഭിക്കുന്ന ആറാം സീസൺ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്നാണ് തുടങ്ങുക. ആദ്യ കിക്കോഫ് കാണുവാനുള്ള ആകാംക്ഷയിലാണ് മഞ്ഞപ്പടയുടെ ആരാധകർ.

Leave a comment