Foot Ball Top News

മൗറീഞ്ഞോ റയൽ മാഡ്രിഡിലേക്ക് പരിശീലകനായി തിരിച്ചെത്തുമോ?

September 20, 2019

author:

മൗറീഞ്ഞോ റയൽ മാഡ്രിഡിലേക്ക് പരിശീലകനായി തിരിച്ചെത്തുമോ?

മാഡ്രിഡ്: ഹൊസെ മൗറീഞ്ഞോ റയൽ മാഡ്രിഡിലേക്ക് തിരിച്ചു പരിശീലകനായി തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ പുറത്ത്. റയൽ വിളിച്ചാൽ സ്പെയിനിലേക്ക് മടങ്ങാന്‍ മൊറീഞ്ഞോ തയ്യാറെന്നും, തിരിച്ചു പരിശീലകനായി തുടരുമെന്നും ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.

ചാംപ്യന്‍സ് ലീഗ് മത്സരങ്ങളിൽ പിഎസ്‌ജിയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റതിന് പിന്നാലെ, റയൽ പരിശീലകന്‍ സിദാന് മേൽ സമ്മര്‍ദ്ദം ശക്തമായ പശ്ചാത്തലത്തിലാണ് പുതിയനീക്കം. 2010 മുതൽ 2013 വരെ റയൽ പരിശീലകനായിരുന്നു മൗറീഞ്ഞോ. 2018 ഡിസംബറില്‍ മാ‍ഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകസ്ഥാനം നഷ്ടമായശേഷം,മൗറീഞ്ഞോ ഫുട്ബോളില്‍ നിന്ന് മാറിനിൽക്കുകയാണ്.

Leave a comment