ചൈന ഓപ്പണ്‍ ബാഡ്മിന്റൺ ചാംപ്യൻഷിപ്പ്; പി വി സിന്ധുവിന് പിന്നാലെ സായ് പ്രണീത് പുറത്ത്
ഷാംഗ്ഹായ്: ചൈന ഓപ്പണ്‍ ബാഡ്‌മിന്റൻഷിപ്പിൽ ഇന്ത്യക്ക് വീണ്ടും നിരാശ. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്‍ഡോനേഷ്യയുടെ ആന്തണി ജിന്‍റിംഗിനോട് ഇന്ത്യൻതാരം സായ് പ്രണീത് പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗെയിമകള്‍ക്കായിരുന്നു പ്രണീതിന്റെ തോല്‍വി.
ആദ്യ ഗെയിംമിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രണീതിന് അടുത്ത രണ്ട് ഗെയിമുകളിലും ആ മികവ് നിലനിര്‍ത്താനായില്ല. ഇന്ത്യയുടെ പി കശ്യപിനെ വീഴ്ത്തിയാണ് ആന്തണി ക്വാര്‍ട്ടറിലെത്തിയത്. ഇന്നലെ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ പി വി സിന്ധുവും വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു.






































