ഐഎസ്എൽ; പുതിയ ഹോം ഗ്രൗണ്ട് പ്രഖ്യാപിച്ച് ബംഗളൂരു എഫ്സി രംഗത്ത്
ബംഗളൂരു: ഐഎസ്എലിന്റെ ആറാം സീസണ് മുന്നോടിയായി നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു എഫ്സിയുടെ ഹോം മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റുന്നു. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയം നഷ്ടമായതോടെയാണ് ക്ലബ് നഗരം വിട്ടത്.
കർണാടക സർക്കാരിന് കീഴിലുളള കണ്ഠീരവ സ്റ്റേഡിയം ബിഎഫ്സിയുടെ ഹോം ഗ്രൗണ്ടായതോടെ പരിശീലനത്തിന് അവസരം കിട്ടുന്നില്ലെന്ന് അത്ലറ്റുകൾ പരാതിപ്പെട്ടതാണ് ടീമിന് തിരിച്ചടിയായത്.ഇതോടെ മഹാരാഷ്ട്രയിലെ പൂനെ ബാലെവാഡി സ്റ്റേഡിയം ഹോം ഗ്രൗണ്ടായി ബിഎഫ്സി പ്രഖ്യാപിച്ചു. ഒക്ടോബർ 20 ആണ് പുതിയ സീസൺ ആരംഭിക്കുന്നത്.






































