ട്രൈ സീരീസിൽ ഇന്ന് അഫ്ഗാനിസ്ഥാൻ സിംബാബ്‌വെയെ നേരിടും
ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ അഞ്ചാം മൽസരത്തിൽ അഫ്ഗാനിസ്ഥാൻ സിംബാബ്‌വെയെ നേരിടും. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് മൽസരം ആരംഭിക്കുന്നത്. ഇരുവരും തമ്മിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ വിജയം അഫ്ഗാനിസ്ഥാനൊപ്പമായിരുന്നു. ഈ പരമ്പരയിൽ കളിച്ച മൂന്ന് മൽസരങ്ങളും തോറ്റ സിംബാബ്‌വെ പരമ്പരയിൽ നിന്ന് പുറത്തായി. ഫൈനലിൽ എത്തിയ അഫ്ഗാനിസ്ഥാൻ കളിച്ച രണ്ട് മൽസരങ്ങളും ജയിച്ച് മികച്ച ഫോമിലാണ്.
ഴ് ടി20 മത്സരങ്ങൾ ആണ് ഈ പരമ്പരയിൽ ഉള്ളത് ആറ് മത്സരങ്ങൾക്ക് ശേഷം പോയിന്റ് നിലയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളവർ ഫൈനലിൽ ഏറ്റുമുട്ടും. അഫ്ഗാനിസ്ഥാനും, ബംഗ്ളദേശുമാണ് ഫൈനലിൽ ഏറ്റുമുട്ടുക. നാലാം ടി20യിൽ 39 റൺസിനാണ് ബംഗ്ലാദേശ് സിംബാവെയെ തോൽപ്പിച്ചത്.






































