ചൈന ഓപ്പൺ ബാഡ്മിന്റൺ ചാംപ്യൻഷിപ്പ്; പി.വി സിന്ധു രണ്ടാം റൗണ്ടിൽ; മത്സരം അൽപ്പസമയത്തിനകം ആരംഭിക്കും
ചൈന ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാന താരം പി.വി സിന്ധു രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. രണ്ടാം ഘട്ട മത്സരങ്ങൾ അല്പസമയത്തിനുള്ളിൽ ആരംഭിക്കും. മുപ്പത്തിനാല് മിനുറ്റ് നീണ്ട പോരാട്ടത്തില് മുൻ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് ചൈനയുടെ ലീ ഷുറൂയിയെ ആണ് സിന്ധു തോൽപ്പിച്ചാണ് താരം രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. സ്കോർ: 21-18, 21-12. ഫൈനൽ ക്വർട്ടൽ ലക്ഷ്യമിട്ടാണ് താരം ഇന്ന് മത്സരത്തിനിറങ്ങുക.

ഇന്ത്യൻ താരം സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു .തായ്ലൻഡിന്റെ ഓങ്ബാം റുങ്ഫാനാണ് സൈനയെ തോൽപ്പിച്ചത്. സ്കോര്: 21-10, 21-17. തുടർച്ചയായി രണ്ടാം തവണയാണ് തായ്ലന്റ് താരത്തോട് സൈന പരാജയപ്പെടുന്നത്.






































