ദിനേശ് മോംഗിയ ക്രിക്കറ്റിൽ നിന്നും വിരമിച്ചു
മുംബൈ: ദിനേശ് മോംഗിയ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന പ്രഖ്യാപനമാണ് താരം നടത്തിയത്. അവസാന മത്സരം കളിച്ച് 12 വർഷങ്ങൾക്ക് ശേഷമാണ് താരം വിരമിക്കുന്നത്.കഴിഞ്ഞ സീസണില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ മുഖ്യ സെലക്റ്ററായിരുന്നു താരം.

2007ൽ ബംഗ്ലാദേശിനെതിരെയായിരുന്നു താരം അവസാനമായി കളിച്ചത്. അതിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ലീഗുമായി സഹകരിച്ചതിന് ബിസിസിഐ താരത്തിനു വിലക്കേർപ്പെടുത്തിയിരുന്നു. 1995ൽ അണ്ടർ 19 ക്രിക്കറ്റിൽ പഞ്ചാബിനു വേണ്ടി കളിയാരംഭിച്ച താരം 2001ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കെത്തുന്നത്.






































