Foot Ball Top News

ഐഎസ്എൽ; ബംഗളൂരു എഫ്‌സിയുടെ ഹോംഗ്രൗണ്ട് പൂനെയിലേക്ക് മാറ്റാൻ സാധ്യത

September 19, 2019

author:

ഐഎസ്എൽ; ബംഗളൂരു എഫ്‌സിയുടെ ഹോംഗ്രൗണ്ട് പൂനെയിലേക്ക് മാറ്റാൻ സാധ്യത

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കഴിഞ്ഞ സീസണിൽ വിജയിച്ച ബംഗളൂരു എഫ്‌സി തങ്ങളുടെ ഹോംഗ്രൗണ്ട് പൂനെ പൂനെ ബാലവാഡി സ്റ്റേഡിയത്തിലേക്ക് മാറ്റാൻ സാധ്യത. നിലവിലെ ഹോം ഗ്രൗണ്ടായ ബംഗളൂരു ശ്രീ കാണ്ഠീരവ സ്റ്റേഡിയവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് ഹോം ഗൗണ്ട് മാറ്റുന്നത്തിന്റെ കാരണം. ക്ലബ്ബ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.


മത്സരത്തിന് മുൻപ് മറ്റു കായികതാരങ്ങള്‍ക്ക് പരിശീലനത്തിനായി ഗ്രൗണ്ട് ലഭിക്കാത്തതാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്. ഇതോടെ ഇതോടെ കര്‍ണാടക അത്ലറ്റിക് അസോസിയേഷനും ക്ലബും തമ്മില്‍ തർക്കം മുറുകി. എന്നാല്‍  സ്റ്റേഡിയം തിരിച്ചുപിടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ക്ലബ് അധികൃതര്‍ പറഞ്ഞു.

Leave a comment