ലോക ബോക്സിംഗ് ചാംപ്യൻഷിപ്പ്: മെഡൽ ഉറപ്പിച്ച് ഇന്ത്യൻ താരം അമിത് പാംഗല്‍
ഇന്നലെ നടന്ന ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അമിത് പാംഗല്‍ സെമിയിൽ പ്രവേശിച്ചു. രണ്ടാം സീഡായ പാംഗല്‍ 52 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫിലിപ്പീന് താരം കാര്‍ലോ പാലമിനെ 4-1ന് പരാജയപ്പെടുത്തിയത്.
നാളെ നടക്കാനിരിക്കുന്ന സെമി ഫൈനൽ മത്സരത്തിൽ കസാക്കിസ്ഥാന്‍ താരം ബിബോസിനോവ് ആയിരിക്കും താരത്തിന്റെ ഇര. രണ്ടാം സീഡിൽ അര്‍മേനിയന്‍ താരം അര്‍തറിനെ തോല്പിച്ചാണ് ബിബോസിനോവ് സെമിയിൽ പ്രവേശിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പുരുഷ താരമാണ് പാംഗല്‍.






































