Top News

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; വെങ്കലം നേടി ഇന്ത്യന്‍ വനിതാ താരം വിനേഷ് ഫോഗട്ട്

September 19, 2019

author:

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; വെങ്കലം നേടി ഇന്ത്യന്‍ വനിതാ താരം വിനേഷ് ഫോഗട്ട്

നുര്‍ സുല്‍ത്താന്‍: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍ അഭിമാന താരം വിനേഷ് ഫോഗട്ട്. 53 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഗ്രീസിന്റെ മരിയ പ്രിവോലറാക്കിയെ പരാജയപ്പെടുത്തിയാണ് താരം വെങ്കലം നേടിയത്.

രണ്ടാം റൗണ്ടിൽ പരാജയപ്പെട്ട താരം തനിക്ക് കിട്ടിയ അവസരം ശരിയായി വിനിയോഗിച്ച് വെങ്കലത്തിനായുള്ള ആദ്യ റൗണ്ടില്‍ യുക്രൈനിന്റെ യുലിയയെ തോൽപ്പിച്ചത്. രണ്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പറായ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്‍ഡിനെയാണ് വിനേഷ് മലര്‍ത്തിയടിച്ചത്. ഇതോടെ ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ വനിതാ താരമായി വിനേഷ് മാറി.

Leave a comment