രണ്ടാം ടി20യിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ നായകന് റെക്കോർഡ് സ്വന്തമാക്കി
മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്കക്കെതിരെ ഇന്നലെ നടന്ന രണ്ടാം ടി20യിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച് വിരാട് കോലി റെക്കോർഡ് സ്വന്തമാക്കി. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ മറികടന്ന് താരം അര്‍ധ സെഞ്ചുറി നേടിയത്. ഹിറ്റ്മാന് രോഹിത് ശർമയ്ക്ക് 2434 റണ്‍സാണുള്ളത്. എന്നാൽ ഇന്നലത്തെ പ്രകടനത്തോടെ തന്റെ റൺസ് കോലി 2441ലെത്തിച്ചു.
ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്ട്ടിന് ഗപ്റ്റിലാണ് റൺസ് നേട്ടത്തിൽ മൂന്നാം സ്ഥാനത്ത്(2283), പാക്കിസ്ഥാന് താരം ഷൊയൈബ് മാലിക്ക്(2263), കിവീസ് മുന്‍ നായകന് ബ്രണ്ടന്‍ മക്കല്ലം(2140) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍ നിലനിൽക്കുണ്ട്. കോലിയുടെ തകർപ്പൻ പ്രകടനവും കൂടെ ധവാനും ചേര്‍ന്നതോടെ മത്സരം ഏഴ് വിക്കറ്റിന് ടീം ഇന്ത്യ ജയം കൈവരിച്ചു .






































