ബംഗ്ലാദേശ് സിംബാബ്‌വെ ടി20 മത്സരത്തിൽ ബംഗ്ലാദേശിന് ജയം
ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ നാലാം മൽസരത്തിൽ സിംബാബ്‌വെക്കെതിരെ ബംഗ്ലാദേശിന് 39 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്‌ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 136 റൺസിന് ഓൾഔട്ടായി. മുഹമ്മദുള്ളയുടെ തകർപ്പൻ ബാറ്റിങ്ങിലാണ് ബംഗ്ലാദേശ് മികച്ച സ്‌കോർ നേടിയത്.
ടോസ് നേടിയ സിംബാബ്‌വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബാറ്റിങ് ആണ് ബംഗ്ളദേശ് കാഴ്ചവെച്ചത്. 62 റൺസ് നേടിയ മുഹമ്മദുള്ളയുടെ പ്രകടനമാണ് ബംഗ്ലാദേശിന് താങ്ങായത്. സിംബാബ്‌വെയ്ക്ക് വേണ്ടി ജാർവിസ് മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ മൂന്ന് വിക്കറ്റുകൾ എട്ട് റൺസിനിടെ നഷ്ടമായി.
റിച്ച്മണ്ട് മുട്ടുബാമി(54) നടത്തിയ ഒറ്റയാൾ പോരാട്ടത്തിലാണ് സിംബാബ്‌വെ 100 കടന്നത്. ജയത്തോടെ ബംഗ്ലാദേശ് ഫൈനലിൽ എത്തുമെന്ന് ഉറപ്പായി.






































