Badminton Top News

ചൈന ഓപ്പൺ: ഇന്ത്യയുടെ അഭിമാന താരം പുറത്ത്

September 19, 2019

author:

ചൈന ഓപ്പൺ: ഇന്ത്യയുടെ അഭിമാന താരം പുറത്ത്

ചൈന ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാന താരം പി.വി സിന്ധു വനിത സിംഗിൾസിൻറെ രണ്ടാം റൗണ്ടിൽ പുറത്ത്. ഇന്ന് നടന്ന മത്സരത്തിൽ തായ്‌ലന്‍ഡിന്റെ  പോണ്‍പാവീ ചോചുവോങ്ങാണ്  സിന്ധുവിനെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ജയം. മുൻ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് ചൈനയുടെ ലീ ഷുറൂയിയെ തോൽപ്പിച്ചാണ് സിന്ധു രണ്ടാം റൗണ്ടിൽ എത്തിയത്.

 

രണ്ടാം റൗണ്ടിൽ സിന്ധുവിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ആദ്യ സെറ്റ് വിജയിച്ച സിന്ധുനെ പിന്നീടുള്ള രണ്ട് സെറ്റിലും പോണ്‍പാവീ തകർപ്പൻ പ്രകടനം നടത്തി സിന്ധുനെ തോൽപ്പിക്കുകയായിരുന്നു. സിന്ധുവും പുറത്തായതോടെ  ചൈന ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു. ഇന്ത്യൻ താരം സൈന നെഹ്‍വാൾ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. തായ്‍ലൻഡിന്‍റെ ഓങ്ബാം റുങ്ഫാനാണ് സൈനയെ തോൽപ്പിച്ചത്.

സ്‌കോർ: 21-12, 13-21, 19-21

Leave a comment