Cricket Top News

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടി20: ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു 

September 18, 2019

author:

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടി20: ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു 

മൊഹാലി: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടി20 മൽസരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം നടക്കുക. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടോസ് പോലും ഇടാൻ കഴിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്. ഇന്ത്യൻ ടീമിൽ ഹർദിക് പാണ്ട്യ തിരിച്ചെത്തിയിട്ടുണ്ട്.ഒരു വർഷങ്ങൾക്ക് ശേഷമാണ് പാണ്ട്യ ഇന്ത്യയിൽ കളിക്കുന്നത്. കൂടാതെ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനും ഈ മൽസരം നിർണായകമാണ്. ഫോം വീണ്ടെടുക്കാൻ താരം കഷ്ട്ടപ്പെടുന്ന സാഹചര്യത്തിൽ ഇന്നത്തെ മത്സരം നിർണായകമാണ്.

നവ്ദീപ് സൈനി, ദീപക് ചാഹര്‍ എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഒക്ടോബർ 23 വരെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരങ്ങൾ നടക്കുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളും ഈ പര്യടനത്തിൽ ഉണ്ട്. ടി 20 ലോകകപ്പിന് 12 മാസത്തിലേറെയാണുള്ളത് ഇതിന് മുന്നോടിയായിട്ടുള്ള ടി20 മൽസരങ്ങൾ രണ്ട് ടീമുകൾക്കും ഏറെ ഗുണം ചെയ്യും. മധ്യനിരയെ ഉറപ്പിക്കുന്നതിനായി ടീമിലേക്ക് തിരികെ കൊണ്ടുവന്ന ശ്രേയസ് അയ്യറിനും ഇത് ഒരു പ്രധാന പരമ്പരയാണ്.  ഖലീൽ അഹമ്മദ്,മനീഷ് പാണ്ഡെ  എന്നിവരെ രണ്ടാം മൽസരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യ പ്ലെയിങ് ഇലവൻ:

രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചഹാർ, നവദീപ് സൈനി

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ:

ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, ടെമ്പ ബാവുമ, റാസി വാൻ ഡെർ ഡുസെൻ, ഡേവിഡ് മില്ലർ, ആൻഡിൽ ഫെഹ്ലുക്വായോ, ഡ്വെയ്ൻ പ്രിട്ടോറിയസ്, ജോർജൻ ഫോർച്യൂൺ, കഗിസോ റബാഡ, അൻ‌റിക് നോർട്ട്ജെ, തബ്രൈസ് ഷംസി

 

 

Leave a comment