Cricket Top News

ബംഗ്ലാദേശ് സിംബാബ്‌വെ ടി20: ബംഗ്ലാദേശിന് ബാറ്റിങ്

September 18, 2019

author:

ബംഗ്ലാദേശ് സിംബാബ്‌വെ ടി20: ബംഗ്ലാദേശിന് ബാറ്റിങ്

ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ നാലാം മൽസരത്തിൽ സിംബാബ്‌വെക്കെതിരെ ബംഗ്ലാദേശ് ബാറ്റിംഗ് ആരംഭിച്ചു. ടോസ് നേടിയ സിംബാബ്‌വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ബംഗ്ളദേശ് 6.4 ഓവറിൽ 61/2 എന്ന നിലയിലാണ്. ലിറ്റൺ കുമാർ ദാസും(38), നജ്മുല്ലുമാണ്(11)  പുറത്തായത്. ഷാക്കിബും(6), മുഷ്‌ഫികൂറുമാണ്(0) ക്രീസിൽ.

ഇരുവരും തമ്മിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ വിജയം ബംഗ്ലാദേശിനൊപ്പമായിരുന്നു. ഈ പരമ്പരയിൽ കളിച്ച രണ്ട് മൽസരങ്ങളും തോറ്റ സിംബാബ്‌വെയ്ക്ക് ഇന്നത്തെ മൽസരം ജയിക്കേണ്ടത് അനിവാര്യമാണ്. രണ്ട് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള ബംഗ്ളദേശ് പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്താണ്.

Leave a comment