Cricket Top News

ഇന്ത്യൻ ക്രിക്കറ്റ് താരം നവദ്ദീപ് സെയ്‌നിയെ പ്രശംസിച്ച് ലാന്‍സ് ക്ലൂസ്‌നര്‍

September 18, 2019

author:

ഇന്ത്യൻ ക്രിക്കറ്റ് താരം നവദ്ദീപ് സെയ്‌നിയെ പ്രശംസിച്ച് ലാന്‍സ് ക്ലൂസ്‌നര്‍

ഇന്ത്യന്‍ ബൗളര്‍ നവദ്ദീപിൻറെ ബൗളിങ്ങിനെ പ്രശംസിച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരം ലാന്‍സ് ക്ലൂസ്‌നര്‍ രരംഗത്ത്.”നവദീപ് സൈനിയെ അംഗീകരിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഇന്ത്യൻ ക്രിക്കറ്റിൽ 150 കിലോമീറ്റർ വേഗതയിൽ പന്തെറിയാൻ കഴിയുന്ന താരം ഇന്ത്യക്ക് ഒരു മുതൽക്കൂട്ടാകും” എന്നാണ് ലാന്‍സ് ക്ലൂസ്‌നര്‍ പറഞ്ഞത്. ഇത്രയും സ്പീഡിൽ എറിയാൻ കഴിയുന്ന ബൗളർമാർ ഇന്ത്യയിൽ ഇപ്പോൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായി 150ന് മുകളിൽ സ്പീഡിൽ പന്തെറിയാൻ കഴിയുന്നത് വളരെ വലിയ ഒരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിൻഡീസിനെതിരെ നടന്ന ടി20 പരമ്പരയിലാണ് നവദ്ദീപ് ആദ്യമായി കളിച്ചത്.

ഡൽഹി ടീമിനായി കളിച്ചുകൊണ്ടിരുന്ന താരം ലോകകപ്പ് സ്റ്റാന്‍ഡ് ബൈയിൽ ഇടം നേടിയെങ്കിലും കളിക്കേണ്ടി വന്നില്ല. ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടി20 ടീമിൽ നവദീപ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

Leave a comment