ചാമ്പ്യൻസ് ലീഗിൽ ഇന്ന് റയൽ മാഡ്രിഡ് പടയിറക്കം; പാരീസ് യുദ്ധക്കളമാകും !!
യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ഇന്നിറങ്ങുന്നു. പാരിസിൽ നടക്കുന്ന മത്സരത്തിൽ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ആണ് ഇന്ന് റയൽ മാഡ്രിഡിന്റെ ആദ്യ എതിരാളികൾ.
സിനദ്ദിൻ സിദാന്റെ തിരിച്ചു വരവിന് ശേഷമുള്ള റയലിന്റെ ആദ്യത്തെ യൂസിഎൽ മത്സരം കൂടിയാണ് ഇന്നത്തെ മത്സരം. മുമ്പ് റയലിനെ പരീശീലിപ്പിച്ച 3 സീസണിലും ചാമ്പ്യൻസ് ലീഗ് ബെർണാബ്യൂവിലെത്തിച്ച സിദ്ദാന് നേട്ടം ആവർത്തിക്കാനാകുമൊ എന്നാണ് ഇന്ന് ലോകം ഉറ്റുനോക്കുന്നത്. സസ്പെന്ഷൻ മൂലം നായകൻ സെർജിയോ റാമോസില്ലാതെയാണ് ടീം പാരിസിലിറങ്ങുന്നത്. ഒപ്പം പരീശീലനത്തിനിടെ പരിക്കേറ ഉപനായകൻ മാഴ്‌സെലോയും ഇന്ന് സ്‌ക്വാഡിലില്ല. അതേ സമയം ഗാരെത്
ബെയ്ൽ സ്‌ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട് എന്നത് ടീമിന്റെ മുന്നേറ്റത്തിന്റെ മൂർച്ച കൂട്ടുമെന്നുറപ്പാണ്.
ലെവന്റെക്കെതിരായ ലാ ലീഗ പോരാട്ടത്തിൽ ജെയിംസും ബെൻസിമയുമടക്കമുള്ള താരങ്ങൾ
ഫോമിലേക്ക് ഉയർന്നതും റയൽ മാഡ്രിഡിനിന്ന് ശുഭ സൂച്ചനയാണ്. റയൽ മാഡ്രിഡ് കുപ്പായത്തിൽ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ ഈഡൻ ഹസാർഡിനും, ഫെർലാന്റ് മെൻഡിക്കും, എഡെർ മിലിറ്റാവോക്കും ഇന്ന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മത്സരം സ്വന്തം മൈതാനത്താണെന്നത് പിഎസ്ജിക്ക് ആനുകൂലമാണെങ്കിലും മുന്നേറ്റനിരയിലെ പ്രധാന താരങ്ങളായ എംബാപ്പെയും കവാനിയുമടക്കമുള്ള താരങ്ങൾ പുറത്തിരിക്കുന്നതാണ് ഫ്രഞ്ച് ടീമിന്റെ വലിയ വെല്ലുവിളി. ഒപ്പം നെയ്മർ ജൃനിയറുടെ സസ്പെന്ഷനും നിൽക്കുന്നു. കൂടാതെ നമ്മുടെ മുൻ ഗോൾകീപ്പർ നവാസിന്റെ ട്രാൻസ്ഫെറിന് ശേഷം റയലിന് എതിരെയുള്ള എന്നാൽ പുതിയ സീസണിൽ റയൽ മാഡ്രിഡ് വിട്ട് പിഎസ്ജിയിലെത്തിയ ഗോൾകീപ്പർ കെയ്ലർ നവാസിന്റെ സാന്നിദ്ധ്യമാകും ഇന്നത്തെ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. റയൽ മാഡ്രിഡിനൊപ്പം 3 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ നവാസിന്റെ പടിയിറക്കം ഉൾക്കൊള്ളാനാകും മുമ്പ് തന്നെയാണ് ഫ്രഞ്ച് ടീം റയൽ മാഡ്രിഡിന് മുന്നിൽ വരുന്നത്.
ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.15നാണ് റയൽ മാഡ്രിഡ് പിഎസ്ജി പോരാട്ടം. SONY TEN 2, TEN 2 HD ചാനലുകളിൽ മത്സരം തൽസമയ൦ കാണാനാകും.
#GradaFansDeKerala