ചാംപ്യന്‍സ് ലീഗ്: ഡോര്‍ട്ട്മുണ്ട് ബാഴ്സലോണ മൽസരം സമനിലയിൽ അവസാനിച്ചു
ചാംപ്യന്‍സ് ലീഗിൽ ഇന്നലെ നടന്ന ഡോര്‍ട്ട്മുണ്ട് ബാഴ്സലോണ മൽസരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. അന്‍സു ഫാറ്റി ബാഴ്‌സലോണയ്ക്ക് വേണ്ടി ചാംപ്യന്‍സ് ലീഗിൽ ഇന്നലെ അരങ്ങേറ്റം കുറിച്ച്. പരിക്കുകളിൽ നിന്ന് മോചിതനായി ഇന്നലെ മെസ്സി കളിക്കാൻ ഇറങ്ങി. എന്നാൽ ആദ്യ പകുതിയിൽ മെസ്സി ബെഞ്ചില്‍ ആയിരുന്നു. ഒന്നാം പകുതി വളരെ വിരസമായിരുന്നു. എടുത്തുപറയക്ക ഒരു ഡിഫൻസൊ, പാസ്സുകളൊ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
രണ്ട് തവണയാണ് ഡോര്‍ട്ട്മുണ്ടിന് ഗോൾ നേടാൻ അവസരം ലഭിച്ചത്. രണ്ടാം പകുതിയിൽ 57ാം മിനിറ്റില്‍ ഡോര്‍ട്ട്മുണ്ടിന് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും അവർ അത് പാഴാക്കുകയും ചെയ്തു. ബാഴ്സലോണ ഗോള്‍കീപ്പറുടെ തകർപ്പൻ ഒരു സേവിലൂടെയാണ് ബാഴ്‌സലോണ രക്ഷപ്പെട്ടത്. 77ാം മിനിറ്റില്‍ ബ്രാന്‍ഡിന്‍റെ ഷോട്ട് ക്രോസ്ബാറില്‍ തട്ടിയും അവർക്ക് ഗോൾ നഷ്ടമായി. ഗോൾ നേടുന്നതിന് വേണ്ടി അറുപതാം മിനിറ്റിൽ മെസ്സിയെ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. ഒക്ടോബര്‍ 3 ന് ഇന്‍റര്‍മിലാനെതിരെയാണ് ബാഴ്സലോണയുടെ അടുത്ത മൽസരം.