ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടി20 മൽസരം ഇന്ന് നടക്കും
മൊഹാലി: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടി20 മൽസരം ഇന്ന് മൊഹാലിയിൽ നടക്കും. ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം നടക്കുക. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടോസ് പോലും ഇടാൻ കഴിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്.
ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി, ദീപക് ചാഹര്‍ എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഒക്ടോബർ 23 വരെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരങ്ങൾ നടക്കുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളും ഈ പര്യടനത്തിൽ ഉണ്ട്. ടി 20 ലോകകപ്പിന് 12 മാസത്തിലേറെയാണുള്ളത് ഇതിന് മുന്നോടിയായിട്ടുള്ള ടി20 മൽസരങ്ങൾ രണ്ട് ടീമുകൾക്കും ഏറെ ഗുണം ചെയ്യും. മധ്യനിരയെ ഉറപ്പിക്കുന്നതിനായി ടീമിലേക്ക് തിരികെ കൊണ്ടുവന്ന ശ്രേയസ് അയ്യറിനും മനീഷ് പാണ്ഡെക്കും ഇത് ഒരു പ്രധാന പരമ്പരയാണ്.