Badminton Top News

ചൈന ഓപ്പൺ: പി.വി സിന്ധുവും, സൈന നെഹ്വാളും ഇന്ന് ആദ്യ മത്സരത്തിനിറങ്ങും

September 18, 2019

author:

ചൈന ഓപ്പൺ: പി.വി സിന്ധുവും, സൈന നെഹ്വാളും ഇന്ന് ആദ്യ മത്സരത്തിനിറങ്ങും

ചൈന ഓപ്പൺ ചാമ്പ്യൻഷിപ്പിന് ഇന്നലെ തുടക്കമായി. വനിത സിംഗിൾസിൽ ഇന്ത്യൻ താരങ്ങളായ പി വി സിന്ധുവും, സൈനയും ഇന്ന് ആദ്യ മൽസരത്തിന് ഇറങ്ങും. ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ സിന്ധു മികച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുക. ഈ കിരീടം കൂടി നേടാനായാൽ സിന്ധുവിന് ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്താൻ കഴിയും. സൈന നെഹ്‌വാളിനും ഇന്നു തന്നെയാണ് ആദ്യ മത്സരം. പരിക്കിൽ നിന്ന് മോചിതയായി എത്തിയിട്ടും താരത്തിന് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല.

ഒന്നാം റൗണ്ടിൽ ചൈനീസ് താരം ലി സിറൂയി ആണ് സിന്ധുവിൻറെ എതിരാളി. നിലവിൽ സിന്ധു ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ്. പരിക്കിൻറെ പിടിയിലായിരുന്ന ലി സിറൂയിയെ സിന്ധുവിന് അനായാസം തോൽപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.സായ് പ്രണീത്, പാരുപ്പള്ളി കശ്യപ് എന്നിവർ ഇന്ത്യക്ക് വേണ്ടി പുരുഷ സിംഗിൾസിൽ കളിക്കുന്നുണ്ട്. കിഡംബി ശ്രീകാന്ത്, സമീര്‍ വര്‍മ എന്നിവർ പരിക്ക്മൂലം പുരുഷ സിംഗിൾസിൽ നിന്ന് പിന്മാറിയിരുന്നു.

Leave a comment