ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരം
ഡൽഹി: ജര്‍മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ ഒക്ടോബര്‍ 4ന് ആരംഭിക്കുന്ന ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരം ലഭിച്ചു.30 പുരുഷ വനിതാ താരങ്ങളില്‍നിന്നാണ് ആറു പേര്‍ക്ക് മാത്രമാണ് ഈ സുവർണാവസരം ലഭിച്ചത്. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ജിംനാസ്റ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നീ സംഘടനകളില്‍നിന്നുള്ളവര്‍ ചേർന്നാണ് ഇവരെ തിരഞ്ഞെടുത്തത്.
ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന സെലക്ഷന് ട്രയലിൽ പുരുഷ താരങ്ങളായ ആഷിഷ് കുമാര്‍, യോഗേശ്വര്‍ സിങ്, ആദിത്യ സിങ് റാണ എന്നിവർക്കും പ്രണിതി നായക്, പ്രണിതി ദാസ്, അരുണ ബുദ്ധ റെഡ്ഡി എന്നീ വനിതാ കായിക താരങ്ങൾക്കുമാണ് സെലക്ഷൻ ലഭിച്ചത്. മനോജ് റാണയാണ് പുരുഷ ടീമിന്റെ പരിശീലകന്. മീണാറ ബീഗം വനിതാ വിഭാഗത്തെയും പരിശീലിപ്പിക്കും.






































