Foot Ball Top News

ചാംപ്യന്‍സ് ലീഗ്; മെസി ഇന്ന് ബാഴ്‌സലോണ ജേഴ്‌സിയില്‍ തിരിച്ചെത്തും

September 17, 2019

author:

ചാംപ്യന്‍സ് ലീഗ്; മെസി ഇന്ന് ബാഴ്‌സലോണ ജേഴ്‌സിയില്‍ തിരിച്ചെത്തും

ബാഴ്‌സലോണ: യുവേഫ ചാംപ്യൻസ് ലീഗിന് ഇന്ന് തുടക്കം കുറിക്കും. പരിശീലനത്തിനിടെ പരുക്കേറ്റ ബാഴ്‌സലോണ സൂപ്പർ താരം ലിയണൽ മെസി ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെ ഇന്ന് രാത്രി നടക്കുന്ന മത്സരത്തില്‍ കളിക്കുമെന്ന് ബാഴ്‌സലോണ അറിയിച്ചു. സീസണിന് മുന്‍പ് പരിക്കേറ്റ മെസി, സ്പാനിഷ് ലീഗില്‍ കളിച്ചിരുന്നില്ല.

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍, ചെല്‍സി, ബാഴ്‌സലോണ, ടോട്ടനം തുടങ്ങിയവര്‍ ഇന്ന് ആദ്യ മത്സരത്തിനായി കളത്തിലിറങ്ങും.  ലിവര്‍പൂളിന്റെ ആദ്യ എതിരാളികള്‍ ഇറ്റാലിയന്‍ ക്ലബായ നാപ്പോളിയാണ്. രാത്രി പന്ത്രണ്ടരമുതല്‍ നാപ്പോളിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

മെസിയുടെ മടങ്ങി വരവും യുവതാരം അന്‍സു ഫാറ്റിയുടെ സ്‌കോറിംഗ് മികവും ലൂയിസ് സുവാരസ് പരുക്ക് മാറിയെത്തിയതും ബാഴ്‌സയ്ക്ക് നേരിയ ആശ്വാസം ഏകിയിട്ടുണ്ട്. ഞായറാഴ്ചയാണ് മെസി ബാഴ്‌സ താരങ്ങള്‍ക്കൊപ്പം പരിശീലനം വീണ്ടും തുടങ്ങിയത്.

Leave a comment