ഓസ്‌ട്രേലിയ-വിൻഡീസ് വനിത ടി20: ഓസ്‌ട്രേലിയക്ക് രണ്ടാം ജയം
ആസ്‌ട്രേലിയൻ വനിതകളുടെ വിൻഡീസ് പര്യടനത്തിലെ രണ്ടാം ടി20യിലും ഓസ്‌ട്രേലിയക്ക് ജയം. മൽസരത്തിൽ ഓസ്‌ട്രേലിയക്ക് 9 വിക്കറ്റ് ജയം നേടാനായി. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്‌ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 97 റൺസ് നേടാനെ കഴിഞ്ഞൊള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ് 14.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. ഓസ്‌ട്രേലിയൻ താരം അലൈസ്സ 58 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ജെസ് രണ്ട് വിക്കറ്റ് നേടി.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ തർപ്പൻ ബൗളിംഗ് ആണ് കാഴ്ചവെച്ചത്. വിൻഡീസ് താരം കൂപ്പർ 39 റൺസ് നേടി പൊരുതി നിന്നു. മറ്റാർക്കും വിൻഡീസ് നിരയിൽ തിളങ്ങാൻ ആയില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ അനായാസ വിജയം സ്വന്തമാക്കി. മൂന്ന് മൽസരങ്ങൾ ഉള്ള പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി. ഏകദിന പരമ്പര ആസ്‌ട്രേലിയ തൂത്തുവാരിയിരുന്നു. മൂന്ന് മത്സരങ്ങൾ ഉള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരം സെപ്റ്റംബർ 19-ന് നടക്കും