ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ വിൻഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റ് മൽസരം ജയിച്ചതോടെ ഇന്ത്യ പോയിന്റ് നിലയിൽ ഒന്നാമതെത്തി. ആഷസ് മത്സരത്തോടെയാണ് ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് തുടക്കമായത്. ന്യൂസിലൻഡിനെ ആദ്യ മൽസരത്തിൽ തോൽപ്പിച്ചതിലൂടെ ശ്രീലങ്ക ആയിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ പിന്നീട് ഇന്ത്യ വിൻഡീസ് പര്യടനം ജയിക്കുകയും, ആഷസ് ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതോടെയും ഇന്ത്യ ഒന്നാമതെത്തി. 120 പോയിന്റാണ് ഇന്ത്യക്കുള്ളത്.
ആഷസ് മത്സരം സമനിലയിൽ എത്തിയതോടെ ഇംഗ്ലണ്ടിനും, ഓസ്‌ട്രേലിയക്കും 56 പോയിന്റ് ആണ് ഉള്ളത്. ന്യൂസിലൻഡ് ആണ് രണ്ടാം സ്ഥാനത്ത്. ശ്രീലങ്ക മൂന്നാമതും. ശ്രീലങ്കക്കെതിരെ നേടിയ ഇന്നിംഗ്സ് വിജയമാണ് ന്യൂസിലൻഡിനെ രണ്ടാം സ്ഥാനത്തെത്തിച്ചത്. ഐസിസി വേൾഡ് ടെസ്റ്റ് റാങ്കിംഗിലെ മികച്ച 9 ടീമുകൾ 2019 ഓഗസ്റ്റ് മുതൽ 2021 ജൂൺ വരെ സൈക്കിളിൽ 3 ഹോം സീരീസുകളും 3 എവേ സീരീസുകളും കളിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ നിർണയിക്കുന്നത്. ശ്രീലങ്ക, ഇംഗ്ലണ്ട്, ഇന്ത്യ, വെസ്റ്റിൻഡീസ്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവരാണ് മൽസരങ്ങൾ ആരംഭിച്ചത്. സൗത്ത് ആഫ്രിക്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളുടെ മൽസരങ്ങൾ ആരംഭിച്ചിട്ടില്ല. ആഷസ് ടെസ്റ്റ് അഞ്ച് മത്സരങ്ങൾ ഉള്ളതിനാൽ ഓരോ മത്സരത്തിനും 24 പോയിന്റ് വീതമാണ് ലഭിക്കുക.