ബംഗ്ളദേശിനെതിരെ അഫ്ഗാനിസ്ഥാന് 25 റൺസിന്റെ തകർപ്പൻ വിജയം
ധാക്ക: ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ മൂന്നാം മൽസരത്തിൽ അഫ്ഗാനിസ്ഥാന് 25 റൺസിന്റെ വിജയം. പരമ്പരയിലെ അഫ്ഗാൻറെ രണ്ടാം വിജയമാണിത്. ഇന്നലെ നടന്ന മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്‌ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. മറുപടി ബാറ്റിങിനിററങ്ങിയ ബംഗ്ലാദേശിനെ 139 റൺസിന് അഫ്ഗാൻ ഓൾഔട്ടാക്കി. മുജീബ് ഉര്‍ റഹ്മാന്റെ തകർപ്പൻ ബൗളിങ്ങിൽ ആണ് അഫ്ഗാൻ വിജയിച്ചത്. മുജീബ് നാല് വിക്കറ്റ് നേടി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാൻ തകർപ്പൻ ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്. എന്നാൽ ആദ്യ വിക്കറ്റുകൾ പെട്ടെന്ന് നഷ്ട്ടമായ അഫ്ഗാനെ രക്ഷിച്ചത് നബിയും, അസ്ഗർ അഫ്ഗാനും ചേർന്നാണ്. 40/4 എന്ന നിലയിലായിരുന്നു അഫ്ഗാനെ ഇരുവരും ചേർന്ന് നടത്തിയ ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ സമ്മാനിച്ചത്. 79 റൺസണാണ് അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത്. നബി 84 റൂസും, അസ്‌കർ 40 റൺസും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ളദേശിന് വിക്കറ്റുകൾ കൃത്യ സമയത്ത് നഷ്ട്ടമായികൊണ്ടിരുന്നു. മുജീബ് ഉര്‍ റഹ്മാന്റെ തക്രാപ്പാണ് ബൗളിങ്ങിന് മുന്നിൽ ബംഗാൾ താരങ്ങൾക്ക് പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല. 44 റണ്‍സ് നേടിയ മഹമ്മദുള്ള മാത്രമാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറർ. ജയത്തോടെ അഫ്ഗാൻ പോയിന്റ് നിലയിൽ ഒന്നാമതെത്തി.






































