Cricket Top News

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 മൽസരം മഴ മൂലം ഉപേക്ഷിച്ചു 

September 16, 2019

author:

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 മൽസരം മഴ മൂലം ഉപേക്ഷിച്ചു 

ധര്‍മ്മശാല: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മൽസരത്തിൽ മഴ തകർത്ത കളിച്ചു. ടോസ് പോലും ഇടാൻ കഴിയാതെ മത്സരം ഉപേക്ഷിച്ചു. ടി20 പരമ്ബരയിലെ ആദ്യ മൽസരമാണ് ഇന്നലെ മഴ കാരണം ഉപേക്ഷിച്ചത്. മൂന്ന് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്.

ശ്കതമായ മഴ കാരണം ഔട്ട്ഫീല്‍ഡിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാൻ സാധിക്കാത്തതിനാലാണ് മത്സരം ഉപേക്ഷിച്ചത്. രണ്ടാം ടി20 മൽസരം സെപ്റ്റംബർ 18ന് പഞ്ചാബിൽ  നടക്കും.ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി, ദീപക് ചാഹര്‍ എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഒക്ടോബർ 23 വരെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരങ്ങൾ നടക്കുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളും ഈ പര്യടനത്തിൽ ഉണ്ട്

Leave a comment